IndiaLatest

ഐ ലീഗ് ഫുട്ബോള്‍ ;ഗോകുലം കേരള ഇന്നിറങ്ങുന്നു

“Manju”

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങുന്നു. കൊല്‍ക്കത്തയില്‍ ഗോകുലത്തെ കാത്തിരിക്കുന്നത് കേരള ഫുട്ബോളില്‍ ആര്‍ക്കും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടം. ഗോകുലത്തിനും എതിരാളികളായ ട്രാവുവിനും ചര്‍ച്ചില്‍ ബ്രദേഴ്സിനും 26 പോയിന്റ് വീതം.

സീസണിലെ അവസാന മത്സരത്തില്‍ ഇന്ന് ട്രാവു എഫ് സിയെ തോല്‍പിച്ചാല്‍ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടം ഗോകുലത്തിന് സ്വന്തമാവും. ട്രാവുവിനെ തോല്‍പിച്ചാല്‍ ഗോകുലം ഐ ലീഗ് ചാമ്പ്യന്‍മാര്‍. മത്സരം സമനിലയിലായാലും ഗോകുലത്തിന് കിരീടസാധ്യതയുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ചര്‍ച്ചില്‍ ജയിക്കാതിരുന്നാലും കിരീടം കേരളത്തിലേക്കെത്തും. അവസാന നാല് കളിയിലും തോല്‍വി അറിയാത്ത ഗോകുലം 27 ഗോളുമായാണ് കപ്പിനരികെ എത്തിയിരിക്കുന്നത്.

 

Related Articles

Back to top button