IndiaLatest

അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

“Manju”

രജിലേഷ് കെ. എം.

കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഫലം നെഗറ്റീവ്. കെജ്‌രിവാള്‍ സ്വയം ക്വാറന്റീനില്‍ പോകുകയും പരിശോധനയ്ക്ക് വിധേയനാവുകയുമായിരുന്നു. കെജ്‌രിവാളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പാര്‍ട്ടി എം.എല്‍.എ രാഘവ് ചദ്ദയാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഞായറാഴ്ചയാണ് കെജ്‌രിവാള്‍ പനി അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തൊണ്ട വേദനയും കൂടി ആയപ്പോള്‍ കെജ്‌രിവാളിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതേതുടര്‍ന്ന് അദ്ദേഹം തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് പനി കുറവുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് കെജ്‌രിവാള്‍ നിരീക്ഷണത്തില്‍ പോകുന്നതിന് മുമ്പ് അവസാനമായി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത്.

A

Related Articles

Back to top button