India

ഇന്ത്യ-പാകിസ്താൻ തുറന്ന ചർച്ചകൾ വേണമെന്ന് ആവശ്യം

“Manju”

ശ്രീനഗർ : ഇന്ത്യയും പാകിസ്താനും തമ്മിൽ അടുക്കാൻ ശ്രമിക്കുന്നതിൽ സന്തേഷം പ്രകടിപ്പിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഇരു രാജ്യങ്ങളും എല്ലായ്‌പ്പോഴും തുറന്ന ചർച്ചകൾ നടത്തണമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ ദിവസം
അതിർത്തിയിലെ വെടി നിർത്തലുമായി ബന്ധപ്പെട്ട് ഇന്ത്യയും- പാകിസ്താനും ബ്രിഗേഡ് കമാൻഡർ തല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനോടായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

ഇന്ത്യയും പാകിസ്താനും തമ്മിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. രഹസ്യ സംഭാഷണങ്ങളിൽ നിന്നും ഇരു രാജ്യങ്ങളും തുറന്ന ചർച്ചകൾ നടത്തണം. എന്തെല്ലാം നടക്കുന്നുവോ അതെല്ലാം നല്ലതിനാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കശ്മീരിന് മാത്രമല്ല, ദക്ഷിണേഷ്യയ്ക്ക് ഒന്നാകെ ഗുണകരമാകും. പരസ്പരം ഭീഷണി മുഴക്കുന്നതിനേക്കാൾ നല്ലത്, പരസ്പരം ചർച്ചകൾ നടത്തുന്നതാണ്. ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു രാജ്യങ്ങളും തുറന്ന ചർച്ചകൾ നടത്തണമെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

കശ്മീർ ഉൾപ്പെടെയുളള വിഷയങ്ങളിൽ ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്നും നല്ല അയൽബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ ചുമതലയുളള അഫ്താബ് ഹാസൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles

Back to top button