International

മ്യാൻമറിലെ സൈനിക ഭീകരത : ശക്തമായ നടപടി വേണമെന്ന് ലോകരാജ്യങ്ങൾ

“Manju”

വാഷിംഗ്ടൺ: ജനാധിപത്യത്തിനായി വാദിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന മ്യാൻമർ സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തിൽ സൈനിക മേധാവികൾ. നിരായുധരായ ജനങ്ങളെ കൊന്നുതള്ളുന്നത് അത്യന്തം പ്രാകൃതമായ നടപടിയാണെന്നും ലോകരാജ്യങ്ങൾ ഉടൻ നടപടി സ്വീകരിക്ക ണമെന്നും സൈനിക മേധാവികൾ ആവശ്യപ്പെട്ടു. ഇതിനിടെ മ്യാൻമറിനായി ചൈനയും റഷ്യയും രംഗത്തുള്ളത് ഏഷ്യൻ മേഖലയിൽ ധ്രുവീകരണം സൃഷ്ടിച്ചിരിക്കുകയാണ്.

മ്യാൻമറിലെ ജുന്റാ എന്ന വിളിപ്പേരുള്ള സൈനിക ഭരണകൂടം 114 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കുന്നതിന്റെ പേരിൽ കൊലപ്പെടുത്തിയത്. മ്യാൻമറിൽ സൈനിക അട്ടിമറിക്കെതിരെ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും മുന്നേ തന്നെ രംഗത്തെത്തിയിരുന്നു. ഇന്നലെ നടന്ന സംഭവത്തിൽ ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ഗ്രീസ്, ഇറ്റലി, ഡെൻമാർക്ക്, നെതർലാന്റ്‌സ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ സൈനിക മേധാവികളാണ് പ്രതിഷേധം അറിയിച്ചത്.

Related Articles

Back to top button