KeralaLatest

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരീയ ഇടിവ്

“Manju”

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4170 രൂപയായി. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ്ണവിലയില്‍ കുറവുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസം 240 രൂപയുടെ കുറവാണുണ്ടായത്. തുടര്‍ന്ന് ശനിയാഴ്ച 160 രൂപ കൂടിയ സ്വര്‍ണവില ഇന്ന് വെള്ളിയാഴ്ചത്തെ വിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി.

Related Articles

Back to top button