KeralaLatest

റോഡ് നല്ലതാണോ? ആ റൂട്ടിലേക്ക് ബസ് വരും, ലാഭകരമായ റൂട്ട് തേടി മോട്ടോര്‍ വാഹന വകുപ്പ്

“Manju”

തിരുവനന്തപുരം: റോഡ് നല്ലതാണോ ആ റൂട്ടിലേക്ക് ബസ് വരും , ലാഭകരമായ റൂട്ട് തേടിയാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ്സ് ഓടുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് നാട്ടുകാര്‍ക്ക് ആവശ്യപ്പെടാം. പക്ഷേ ഒരു കാര്യമുണ്ട്. പ്രാഥമിക പഠനം നടത്തി മാത്രമേ ബസ് അനുവദിക്കുകയുള്ളു.

ഗതാഗതമന്ത്രിയായി കെ .ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റ ശേഷമാണ് പൊതു ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകള്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പില്‍ വരുത്താനാണ് തീരുമാനം. ഇതിന്റെ പ്രാരംഭ നടപടികള്‍ തു ടങ്ങിക്കഴിഞ്ഞു. കെ .എസ്.ആര്‍.ടി .സി .യും സ്വകാര്യ ബസും കെ .എസ്.ആര്‍.ടി .സി . ബസോ സ്വകാര്യ ബസോ ആയിരക്കും പുതിയ റൂട്ടുകളിലൂടെ സര്‍വീസ് നടത്തുക. കെ .എസ്.ആര്‍.ടി .സി . ബസുളുടെ ലഭ്യത, റൂട്ട് ലാഭകരമാണോ തു ടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കും. സ്വകാര്യബസ് ഉടമകളുടെ സന്നദ്ധതയും പരിശോധിക്കും. ഇത് സംബന്ധിച്ച് പ്രാഥമിക പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാ നാണ് ആര്‍.ടി .., ജോയിന്റ് ആര്‍.ടി ..മാര്‍ക്ക് ലഭിച്ച നിര്‍ദേശം .

മലയോര യാത്ര സുഗമമാക്കാന്‍ കെ .എസ്.ആര്‍.ടി .സി . അതേ സമയം പുതുതാ യി ജില്ലയിലേക്ക് 20സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂടി ഓടിക്കുന്നതിന് കെ .എസ്.ആര്‍.ടി .സി . അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ഇരിട്ടി റൂട്ടിലേക്ക് 10 ബസ്സുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തളിപ്പറമ്പ്ഇരിട്ടി , കണ്ണൂര്‍പഴയങ്ങാടി പയ്യന്നൂര്‍ റൂട്ടുകളില്‍ അഞ്ചുവീതം ബസു കളും പുതുതായെത്തും . കൂടുതല്‍ ബസുകള്‍ ലഭിക്കുകയാണെങ്കില്‍ തലശ്ശേരി ഇരി ട്ടി , കണ്ണൂര്‍കാസര്‍കോട് റൂട്ടുകളില്‍ സര്‍വീസ് നടത്തും . ഇരു പദ്ധതികളും പ്രാവര്‍ത്തികമായാല്‍ ജില്ലയിലെ ഗ്രാമനഗര പ്രദേശങ്ങളില്‍ ബസ് യാത്രാ സൗകര്യം കാ ര്യക്ഷമമാകു മെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button