KeralaLatest

ഇരട്ട വോട്ട്; ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി ​

“Manju”

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി നിര്‍ദേശം. ഇരട്ട വോട്ടുള്ളവര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈകോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. ഹര്‍ജി നാളെ വീണ്ടും കോടതി പരിഗണിക്കും.

ഇരട്ടവോട്ട് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിയെ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമീഷന്‍ വ്യക്തമാക്കി. വോട്ടര്‍പട്ടികയിലെ വ്യാജ പേരുകള്‍ നീക്കണമെന്നാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Related Articles

Back to top button