IndiaLatest

അത്യാധുനിക സംവിധാനങ്ങളുമായി ജനശതാബ്ദി എക്‌സ്പ്രസ് ; ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി

“Manju”

അത്യാധുനിക സംവിധാനങ്ങളുമായി ജനശതാബ്ദി എക്‌സ്പ്രസ് ; ചിത്രങ്ങള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി | prime minister|janashatabdi|vistadom coaches

ശ്രീജ.എസ്

ന്യൂഡല്‍ഹി : അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി കൊണ്ടുള്ള ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വിസ്താഡോം കോച്ചുകളാണ് ജനശതാബ്ദി എക്‌സ്പ്രസില്‍ ഒരുക്കിയിരിയ്ക്കുന്നത്. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ചില്ല് മേല്‍ക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളില്‍ ഇരുന്ന് പുറം കാഴ്ചകള്‍ എത്ര വേണമെങ്കിലും ആസ്വദിയ്ക്കാന്‍ സാധിയ്ക്കും. ജനശതാബ്ദി അടക്കം ഏഴ് ട്രെയിനുകളുടെ സര്‍വ്വീസാണ് നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ട്രെയിനിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ് – കെവാഡിയ ജനശതാബ്ദി എക്സ്പ്രസ്. ഇപ്പോള്‍ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദര്‍ശിയ്ക്കാന്‍ കൂടുതല്‍ കാരണങ്ങളായെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

Related Articles

Back to top button