KeralaKollamLatest

സി.പി.എം വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ വിജയിച്ചു

“Manju”

കൊല്ലം: കൊല്ലത്ത് സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച മുന്‍ ഏരിയാ സെക്രട്ടറിയും മുന്‍ ഏരിയാ കമ്മിറ്റി അംഗവും വിജയിച്ചു. മുന്‍ ഏരിയാ സെക്രട്ടറി പി.എസ് സുമന്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന മാമ്ബഴത്തറ സലീം എന്നിവരാണ് വിജയിച്ചത്.അന്തരിച്ച സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസന്‍റെ മകനും അടുത്തിടെ സി.പി.ഐയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ സുപാലിന്‍റെ സഹോദരനുമാണ് കഴുതുരുട്ടി വാര്‍ഡില്‍ മത്സരിക്കുന്ന സലീം. തൊഴിലാളികളോടും ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പിലും രാജ്യദ്രോഹ നിലപാടിലും പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. 1995ലായിരുന്നു സലീമിന്‍റെ കന്നിപോരാട്ടം. അരിവാള്‍ ചുറ്റിക നക്ഷത്രമായിരുന്നു സലീമിന്‍റെ ചിഹ്നം. സി.പി.എം സ്ഥാനാര്‍ത്ഥിയായി കഴുതുരുട്ടി വാര്‍ഡില്‍ നിന്ന് മത്സരിച്ച്‌ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി. 2000ലും 2005ലും സി.പി.എമ്മിനു വേണ്ടി തന്നെ മത്സരിച്ച്‌ വിജയിച്ചു.

Related Articles

Back to top button