KeralaLatest

ആര്യനും ആഗ്നയ്ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് ഇനി മുടങ്ങില്ല

“Manju”

 

പോത്തൻകോട്: ഓൺ​ലൈൻ പഠനം വിദൂര സ്വപ്നമായി അവശേഷിച്ച നെടുവേലി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ആഗ്നയ്ക്കും, അയിരൂപ്പാറ എൻ എസ് എസ് രണ്ടാം ക്ലാസ് വിദ്യാർത്ഥി ആര്യനും ഇനി​ പഠനം മുടങ്ങില്ല. ബിജെപി സംസ്ഥാന ട്രഷർ ജെ.ആർ പത്മകുമാറിൻ്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം ടിവിയുമായി ആഗ്നയേയും ആര്യനെയും തേടി നന്നാട്ടുകാവ് വീട്ടുകോണം കാട്ടുകുളത്തെ വീട്ടിലെത്തി.  വെമ്പായം പഞ്ചായത്ത്  മയിലാടുംമുകൾ വാർഡിലെ വീട്ടുകോണത്ത് ദീപയുടെ മക്കളാണ് ആഗ്നയും ആര്യനും. സ്വന്തമായി വീടുപോലും ഇല്ലാതെ ബന്ധുവിൻ്റെ വീട്ടിൽ ദീപയുടെ ഏക വരുമാനത്തിൽ  ഉപജീവനം തേടുന്ന  കുടുംബത്തിൻ്റെ ബുദ്ധി​മുട്ട് അറി​ഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം ബി.എസ് പ്രസാദാണ് പത്മകുമാറിനെ വിവരം അറിയിച്ചത്. തുടർന്ന് പ്രദേശത്തെ പ്രാദേശിക ബിജെപി പ്രവർത്തകരോടൊപ്പം വീട് സന്ദർശിച്ച് വിദ്യാർഥികൾക്കായി കരുതിയ ടെലിവിഷൻ സമ്മാനമായി നൽകുകയായിരുന്നു.

Related Articles

Back to top button