India

ജമ്മുകശ്മീരിൽ റെയ്ഡ് : ആയുധശേഖരം കണ്ടെത്തി സൈന്യം

“Manju”

കുപ്‌വാര: ജമ്മുകശ്മീരിൽ ഭീകരർക്കെതിരായ റെയ്ഡിൽ അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കുപ്വാരയിൽ ഇന്ത്യൻ സൈന്യം നേരിട്ട് നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

കർണ്ണാ മേഖലയിലെ ധനി, താഡ് എന്നീ പ്രദേശത്താണ് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ആയുധം കണ്ടെത്തിയത്.ഭീകരരുടെ ഒളിത്താവളമെന്ന് കരുതുന്ന വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെടുത്തത്.

അഞ്ച് ഏകെ.4 തോക്കുകൾ 6 ഏ.കെ.മാഗസിനുകൾ, 7 പിസ്റ്റളുകൾ, 9 പിസ്റ്റൾ മാഗസിനുകൾ എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധങ്ങൾ കണ്ടെത്തിയ വീട്ടിൽ നിന്നും ആരേയും പിടികൂടിയിട്ടില്ല. സ്ഥിരമായി ആളുകൾ താമസിക്കുന്ന വീടല്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Related Articles

Back to top button