IndiaInternationalLatest

ലോകരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് തുടർന്ന് ഇന്ത്യ.

“Manju”

ന്യൂഡൽഹി : വാക്‌സിൻ മൈത്രി നയത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് തുടർന്ന് ഇന്ത്യ. വാക്‌സിനുകളുമായി വിമാനം ഫിജിയിൽ എത്തി. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ നിർമ്മിത വാക്‌സിൻ ഫിജിയിൽ എത്തി- ജയ്ശങ്കർ ട്വീറ്റ് ചെയ്തു. #വാക്‌സിൻ മൈത്രി എന്ന ഹാഷ്ടാഗോടെയായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇതുവരെ 70 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്‌സിൻ നൽകിയത്. മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങൾ ഇന്ത്യ വാക്‌സിൻ നൽകിയവരിൽ ഉൾപ്പെടുന്നു.

Related Articles

Back to top button