KeralaLatest

ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി പോലീസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

“Manju”

തിരുവനന്തപുരം : സന്ദീപ് നായരുടെയോ അഭിഭാഷകന്റെയോ നേരിട്ടുള്ള പരാതിയില്ലാതെ ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി പോലീസിന് തിരിച്ചടിയാകും. കേസിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഗൂഡാലോചനയാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ തീരുമാനം. സ്വർണക്കടത്തിലും ഡോളർകടത്തിലും മുഖ്യമന്ത്രിയുൾപ്പടെയുള്ള ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും കോടതിയിൽ ഇഡി ഹാജരാക്കിയേക്കും.

മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ സ്വദേശിയായ ഒരു അഭിഭാഷകൻ സന്ദീപിൻെറ ആരോപണം അന്വഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. ഇതിൻെറയടിസ്ഥാനത്തിലാണ് പ്രാഥമിക അന്വഷണം പോലും നടത്താതെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

സന്ദീപുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തി പരാതി നൽകിയിട്ടും അതിൽ കേസെടുത്തത് നിയമോപദേശം തേടിയ ശേഷമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാൽ ഇഡിക്കേതിരെ ഇപ്പോൾ കേസെടുത്തത് തിരിച്ചടിയാകുമെന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. പരാതി നൽകിയ വ്യക്തിക്ക് കേസിലെ താൽപ്പര്യം പോലും അന്വഷിക്കാതെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രം കേസെടുത്തിരിക്കുന്നത്. മാത്രമല്ല ക്രൈം ബ്രാഞ്ചിനെതിരെ സന്ദീപിൻെറ അഭിഭാഷകൻ രംഗത്ത് വന്നതും തിരിച്ചടിയാകും.

ഇത്തരം കേസുകൾക്ക് പിന്നിലെ സർക്കാരിൻെറ ഗൂഡാലോചന കോടതിയിൽ ചൂണ്ടിക്കാട്ടാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ തീരുമാനം. ഇതിനൊപ്പം സ്വർണക്കടത്തിലും ഡോളർകടത്തിലും മുഖ്യമന്ത്രിയുൾപ്പടെയുള്ള ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button