IndiaLatest

75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകണ്ട

“Manju”

ഡല്‍ഹി ; ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്‌മെന്റ് വർഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക.

ആദായ നികുതി നിയമപ്രകാരം മുതിർന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവർ സീനിയർ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവർ സൂപ്പർ സീനിയറുമാണ്. 2020 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളിൽ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പർ സീനിയർ വിഭാഗത്തിൽ 0.66ശതമാനം പേരുമാണമുള്ളത്.

ഇന്ത്യയിൽ താമസക്കാരായ മുതിർന്ന പൗരന്മാർക്കാണ് ഇളവിന് അർഹതയുള്ളത്. അതായത് എൻആർഐക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. പേര്, വിലാസം, പാൻ അല്ലെങ്കിൽ ആധാർ, പെൻഷൻ പെയ്‌മെന്റ് ഓർഡർ നമ്പർ(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമിൽ നൽകേണ്ടത്.

മുതിർന്ന പൗരൻ നൽകുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകൾക്കാണ്. ഒരുകാര്യം പ്രത്യേകം ഓർക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേൺ നൽകണം.

Related Articles

Back to top button