LatestThiruvananthapuram

ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും അധ്യാപകര്‍ മനസ്സിലാക്കണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അധ്യാപക പരിശീലനം ക്രമപ്പെടുത്തണമെന്നും, നവംബര്‍ മാസത്തില്‍ സ്കൂളില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ധാരണ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം അധ്യാപകര്‍ കുട്ടിയെ പഠന പാതയിലൂടെ നയിക്കാനെന്നും മന്ത്രി പറഞ്ഞു

‘കുട്ടികളെ ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവന്ന് പഠന വിടവ് ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനോടൊപ്പം പുതിയ രീതികളുമായി ഒത്തുചേര്‍ന്ന് പഠനത്തില്‍ മുന്നേറാന്‍ സഹായിക്കണം. ക്ലാസ് മുറിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അധ്യാപകരെ സഹായിക്കണം. ഇതിന് സഹായകരമാകണം പഠന സാമഗ്രികളും അധ്യാപക പരിശീലനവും’, ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

‘ക്ലാസ് റൂം പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം തന്നെ ആദ്യമായി സ്കൂളില്‍ വരുന്ന കുട്ടികളെയും പരിഗണിക്കണം. നീണ്ട കാലമായി നേരിട്ടുള്ള പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ചില കുറവുകള്‍ സംഭവിച്ചിരിക്കാം. അത് കണ്ടെത്താനും പരിഹരിക്കാനും പദ്ധതികള്‍ വേണം. ഇതിനായി അനുയോജ്യമായ പഠനസാമഗ്രികള്‍, വര്‍ക്ക്ഷീറ്റുകള്‍ തുടങ്ങിയവ സ്കൂളുകള്‍ക്ക് ഉടനടി ലഭ്യമാക്കണം’, മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button