IndiaInternationalLatest

പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസിക്ക് മത നിന്ദ ആരോപിച്ച്‌ വധശിക്ഷ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഇസ്ലാമാബാദ്: മത ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത പാകിസ്ഥാനില്‍ അവസാനിക്കുന്നില്ല. ബ്ലാസ്ഫെമി എന്ന നിയമത്തിന്റെ മറവിലാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ബ്ലാസ്ഫെമി എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ഈശ്വര നിന്ദ, മത നിന്ദ എന്നൊക്കെയാണ് പക്ഷെ പാക്കിസ്ഥാനിലെ മതന്യുന പക്ഷങ്ങളുടെ മതത്തേയോ ദൈവത്തേയോ നിന്ദിച്ചാല്‍ ഇത് ബാധകമല്ല, പരിഷ്‌കൃതലോകത്തിന് അനുയോജ്യമല്ലാത്ത ഈ കിരാതനിയമത്തില്‍ 1967 മുതല്‍ 2014 വരെ 1,300 പേറെയാണ് ശിക്ഷിച്ചിട്ടുള്ളത്.

പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു. അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും അന്തിമ വിധിക്ക് കാത്തുനില്‍ക്കാതെ തന്നെ മതാന്ധരായ ക്രൂരന്മാര്‍ വധശിക്ഷ നല്‍കുകയായിരിക്കും ചെയ്യുക. കിണറ്റിലെ വെള്ളത്തിന്റെ പേരിലുയര്‍ന്ന തര്‍ക്കം ദൈവനിന്ദയിലെത്തിച്ച നിരപരാധിയായ ആസിയ ബീബി എന്ന സ്ത്രീയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ‍ അന്താരാഷ്ട്ര ഇടപെടലുകളാല്‍ അവര്‍ വധിശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ആസിയ ബീബിയെ പിന്തുണച്ചതിന് പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റാണ് മരിച്ചത്. ഇപ്പോള്‍ ജോലിസ്ഥലത്തെ ഒരു മുന്‍ സൂപ്പര്‍വൈസര്‍ക്ക് ദൈവനിന്ദ അടങ്ങുന്ന സന്ദേശം അയച്ചു എന്ന കുറ്റത്തിനു കൃസ്ത്യന്‍ മതവിശ്വാസിയെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ് . ആസിഫ് പെര്‍വായ്സ് എന്ന ഈ 37 കാരന്‍ ഇസ്ലാമതത്തെ നിന്ദിച്ചു എന്ന കുറ്റത്തിന് 2013 മുതല്‍ തടവിലാണ്. എന്നാല്‍ താന്‍ തികച്ചും നിരപരാധിയാണെന്നാണ് ആസിഫ് പറയുന്നത്.

ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്തിരുന്ന ആസിഫ് അവിടെനിന്നും പിരിഞ്ഞപ്പോള്‍ അന്ന് അവിടെ സൂപ്പര്‍വൈസറായിരുന്ന മുഹമ്മദ് സയിദ് ഖോഖെര്‍ തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ആസിഫ് ഇതിന് തയ്യാറാവഞ്ഞതിനാലാണ് കള്ളക്കേസില്‍ കുടുക്കിയത്. ഈ കേസിലാണ് ഇപ്പോള്‍ ആസിഫിനെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Related Articles

Back to top button