KeralaLatestThiruvananthapuram

പോലീസ് അനാസ്ഥക്കെതിരെ പ്രതിഷേധം

“Manju”

ജ്യോതിനാഥ് കേ പി
പോത്തൻകോട്: ആർ എസ് എസ് മണ്ഡൽ കാര്യവഹിന്റെ വീട്ടിൽ മനപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ റീത്തു വച്ച സംഭവത്തിൽ പോലീസ് അനാസ്ഥ, സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.

സംഭവ സ്ഥലം ഇന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു, പോലീസിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജില്ലാ സെക്രട്ടറി എം. ബാലമുരളി, മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, മുരളി കൃഷ്ണൻ , ഉദയകുമാർ , സുരേഷ് പട്ടത്താനം, പള്ളിപ്പുറം വിനോദ്, പ്രദീപ് കുമാർ ജെ പി , വിശാഖ് വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button