IndiaLatest

ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് വര്‍ധിക്കും

“Manju”

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടും. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് വിമാനയാത്ര സുരക്ഷ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് .
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ്(സി.ഐ.എസ്.എഫ്) വിമാന യാത്ര, എയര്‍പോര്‍ട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

അതെ സമയം യാത്രക്കാര്‍ക്ക് ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍,യു.എന്‍ സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button