KeralaLatest

കെ എസ് യു വിനു 63 വയസ്സ്

“Manju”

 

കെ.എസ്.യു. അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമാണ്.
കോണ്‍ഗ്രസിന്‍റെ പോഷക വിദ്യാര്‍ത്ഥി സംഘടനയാണ് കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍’

1957 മെയ് 30 ആലപ്പുഴ മുല്ലയ്ക്കൽ താണുവയ്യർ ബിൽഡിങ്സിൽ രണ്ടു വിദ്യാർത്ഥി കൂട്ടായ്മകളുടെ പ്രതിനിധികൾ യോഗം ചേരുകയും പുതിയൊരു സംഘടന രൂപവത്കരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. വയലാർ രവിയാണ് കെ.എസ്.യു. എന്ന പേരു നിർദ്ദേശിച്ചത്. പുതിയ സംഘടനയുടെ പ്രസിഡന്റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും ഖജാൻ‌ജിയായി എ.എ. സമദിനെയും യോഗം തിരഞ്ഞെടുത്തു.

രവീന്ദ്രന്‍ എന്ന വയലാര്‍ രവി ആലപ്പുഴ എസ്.ഡി കോളേജില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിത്ധന്നു. ജോര്‍ജ്ജ് തരകനാവട്ടെ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയും. വയലാര്‍ രവി കൂട്ടുകാരെ ചേര്‍ത്ത് കോളേജില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും മറ്റ് പല ജില്ലകളിലും പ്രവര്‍ത്തിച്ചിരു ന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകളെ അതിലേക്ക് ലയിപ്പിക്കുകയും ആയിത്ധന്നു ചെയ്തത്.

എറണാകുളത്തെ സമദ്, കെ.സി.ഈപ്പന്‍, ജസ്റ്റിന്‍, സുബൈര്‍, പ്രസന്നന്‍, രാജന്‍ എന്നിവരായിത്ധന്നു കെ.എസ്.യു വിന്‍റെ ആദ്യ യോഗത്തില്‍ രവിയുടെ ക്ഷണപ്രകാരം പങ്കെടുത്തത്. സംഘടന രൂപീകരിച്ചപ്പോള്‍ സമദ് ട്രഷററും സുബൈര്‍ പബ്ളിസിറ്റി കണ്‍വീനറുമായി.വി.എം.സുധീരന്‍, ജി.കാര്‍ത്തികേയന്‍, എം.എം.ഹസ്സന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കെ.എസ്.യു വിന്‍റെ നേതാക്കളായി പ്രവര്‍ത്തിച്ചു.

എസ്.എഫ്. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിദ്യാര്‍ത്ഥി പോഷക സംഘടനയ്ക്ക് രൂപം കൊടുത്തപ്പോള്‍ അതിനെതിരെയുള്ള ശക്തി എന്ന നിലയിലാണ് കെ.എസ്.യു പിറന്നുവീണത്. ആദ്യം ഐ.എസ്.യു എന്നായിരുന്നു സംഘടനയുടെ പേര്.പിന്നീടിങ്ങോട്ട് എ.കെ.ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങി ഒട്ടേറെ നേതാക്കള്‍ കെ.എസ്.യു വിലൂടെ കോണ്‍ഗ്രസിലും സജീവ രാഷ്ട്രീയത്തില്‍ എത്തുകയും സംസ്ഥാന ദേശീയ നേതാക്കളായി മാറുകയും ചെയ്തു.

1959 ലെ ഒരണ സമരമാണ് കെ.എസ്.യു വിനെ കെ.എസ്.യു ആക്കി മാറ്റിയത്. അക്കാലത്താണ് ചേര്‍ത്തലയില്‍ നിന്ന് എ.കെ.ആന്‍റണി കെ.എസ്.യുവിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കും നേതൃത്വത്തിലേക്കും എത്തിപ്പെടുന്നത്. ഇതിനെ തുടര്‍ന്നായിരുന്നു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള വിമോചന സമരം. അതോടെ കെ.എസ്.യു കേരളത്തിലെങ്ങും വേരോടി.

കെ.എസ്.യുവിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സമരപരിപാടിയായിരുന്നു 1959ലെ ഒരണസമരം കുട്ടനാട്ടിലെ ബോട്ട് സർവീസ് സ്വകാര്യമേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുത്തപ്പോൾ അന്നേവരെയുണ്ടായിരുന്ന യാത്രാചാർജ് ഒരണയിൽ നിന്ന് പത്തു പൈസയാക്കി ഉയർത്തി.ഇതിനെതിരെ കെ.എസ്.യു വിന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് ഒരണസമരം എന്ന പേരിൽ അറിയപ്പെടുന്നത്.

എം എം ഹസനായിരുന്നു(1968-69) കേരള സർവ്വകലാശാലാ സെനറ്റിലെ ആദ്യത്തെ കെ.എസ്.യു. പ്രതിനിധി. പിറവിക്കു ശേഷം ഏതാണ്ട് ഇരുപതു വർഷത്തോളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തമായ വിദ്യാർത്ഥി സംഘടനകളിലൊന്നായിരുന്നു കെ.എസ്.യു

 

 

Related Articles

Back to top button