IndiaLatest

ബാബുവിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷാബെല്‍റ്റ് ബന്ധിച്ച്‌ മുകളിലേക്ക്

“Manju”

പാലക്കാട്: പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷിച്ച്‌ സൈന്യം. ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ബന്ധിച്ച്‌ കമാന്‍ഡോ കയറിലൂടെ മുകളിലേക്ക് കയറ്റുകയാണ്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
അതിനിടെ, മലയിടുക്കില്‍ കുടുങ്ങിപ്പോയ ബാബു എഴുന്നേറ്റ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ ആശ്വാസത്തിലാണ് മലയടിവാരത്ത് തന്നെ കഴിയുന്ന ബാബുവിന്റെ അമ്മ റ​ഷീ​ദ​യും സ​ഹോ​ദ​ര​ന്‍ ഷാ​ജി​യും ബ​ന്ധു​ക്ക​ളും. കടുത്ത ചൂടും രാത്രിയിലെ തണുപ്പും അതിജീവിച്ചാണ് ബാബു വലിയ ആരോ​ഗ്യ പ്രശ്നങ്ങളില്ലാതെ നില്‍ക്കുന്നത്. ബാബു ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാന്‍ ഡ്രോണ്‍ പറത്തിയപ്പോഴാണ് ഡ്രോണിലേക്ക് നോക്കി കുടിവെള്ളത്തിനായി ആംഗ്യം കാണിച്ചത്. ര​ക്ഷാ​ദൗ​ത്യം പു​രോ​ഗ​മി​ക്കുകയാണ്, പ്ര​തീ​ക്ഷ​യി​ല്‍ മ​ല​ഞ്ചെ​രു​വി​ല്‍ ഇ​രി​ക്കു​ക​യാ​ണ്​ മാ​താ​വും ബ​ന്ധു​ക്ക​ളും.
ചെങ്കുത്തായ സ്ഥലത്തായതിനാല്‍ ഭക്ഷണം എറിഞ്ഞുകൊടുക്കാനോ ബാബുവിനെ കൃത്യമായി കാണാനോ ആകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശക്തമായ കാറ്റും ഹെലികോപ്റ്ററിന്റെ ഫാന്‍ പാറയില്‍ തട്ടി അപകടമുണ്ടായേക്കുമെന്നതും ആശങ്ക ഇരട്ടിപ്പിച്ചു. മലയില്‍നിന്ന് 500 മീറ്ററെങ്കിലും താഴെയായാണ് ബാബു ഉള്ളതെന്നാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ വിശകലനംചെയ്ത് കണ്ടെത്തിയതെന്ന് അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. ഇവിടെനിന്ന് താഴേക്ക് 700 മീറ്റര്‍ വരെ താഴ്ചയുണ്ട്. വശങ്ങളിലേക്കും 300 മീറ്റര്‍ അകലമുണ്ട്.
ഇന്നു പുലര്‍ച്ചയോടെ ദൗത്യസേന ബാബുവിനടുത്തെത്തി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. രണ്ടു സംഘമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സൈന്യം​ ബാബുവുമായി സംസാരിച്ചു കഴിഞ്ഞു. ചെ​റാ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ നോ​ക്കി​യാ​ല്‍ ബാ​ബു കു​ടു​ങ്ങി​കി​ട​ക്കു​ന്ന കൂ​മ്ബാ​ച്ചി മ​ല​യു​ടെ എ​ലി​ച്ചി​രം ഭാ​ഗം കാ​ണാം. ആ​യി​ര​മ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്കു​ത്താ​യി​കി​ട​ക്കു​ന്ന എ​ലി​ച്ചി​രം ചെ​രു​വി​ല്‍ ഒ​രു വി​ട​വി​ലാ​ണ്​ ബാ​ബു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മു​ക​ളി​ലേ​ക്ക്​ ക​യ​റാ​നോ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നോ ക​ഴി​യി​ല്ല. മ​ല ത​ള്ളി​നി​ല്‍​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ല്‍ ര​ക്ഷ​സം​ഘ​ങ്ങ​ള്‍​ക്ക്​ നെ​റു​കെ​യി​ല്‍ എ​ത്തി​യാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം എ​വി​ടെ​​യെ​ന്ന്​ പോ​ലും കാ​ണാ​ന്‍ ക​ഴി​യി​ല്ല.
മ​ല​യു​ടെ ചെ​രു​വി​ല്‍​നി​ന്നാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം കാ​ണാം. എ​ന്നാ​ല്‍ അ​ങ്ങോ​ട്ട്​ ഇ​റ​ങ്ങാ​നും ക​ഴി​യി​ല്ല. ര​ക്ഷ​സം​ഘ​ങ്ങ​ള്‍ ക​യ​ര്‍ കെ​ട്ടി ഇ​തി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ട​മാ​യ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. റ​ഷീ​ദ​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ 24കാ​ര​നാ​യ ബാ​ബു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം മ​ല​മ്ബു​ഴ​യി​ല്‍ ഒ​രു ഹോ​ട്ട​ലി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​നാ​ണ്​ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച കൂ​മ്ബാ​ച്ചി മ​ല ക​യ​റി​യ​ത്.

Related Articles

Back to top button