Latest

ഇന്ത്യന്‍ ദമ്പതികള്‍ ജയില്‍ മോചിതരായി

“Manju”

ഹണിമൂണിനായി ഖത്തറില്‍ എത്തി ലഹരി മരുന്ന് കേസില്‍ പിടിയിലായ ഇന്ത്യന്‍ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി മോചിപ്പിച്ചു. കുറ്റവാളികളല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ വെറുതെ വിടുകയായിരുന്നു. ഖത്തറിലെ സുഹൃത്തിന് നല്‍കാനായി ബന്ധു കൊടുത്തയച്ച പാക്കറ്റില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നവ ദമ്പതികളെ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട ഇവര്‍ ഒന്നര വര്‍ഷമായി ജയിലിലായിരുന്നു.ഹണമൂണിനായി ഖത്തര്‍ ടൂര്‍ പാക്കേജ് സമ്മാനിച്ച ബന്ധുവാണ് ദമ്പതികളെ കുടുക്കിലാക്കിയത്. മുംബൈ സ്വദേശിനിയായ ഒനിബയും ഭര്‍ത്താവുമാണ് ബന്ധുവിനാല്‍ ചതിക്കപ്പെട്ടത്. ടൂര്‍ പാക്കേജായി ടിക്കറ്റ് സമ്മാനിച്ച തബസ്ലം എന്ന ഉറ്റ ബന്ധു ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാന്‍ നല്‍കിയ പൊതിയില്‍ നാലു കിലോ ഗ്രാം ഹാഷിഷ് ആയിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ദമ്പതികള്‍ അറസ്റ്റിലായി. 2019 ജൂലൈ ആറിനാണ് മുംബൈയില്‍നിന്ന് ഒനിബയും ഭര്‍ത്താവും ഖത്തറിലേക്ക് പറന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലഗേജില്‍ ഹാഷിഷ് ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.

Related Articles

Back to top button