IndiaLatest

ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌കാരം പ്രധാനമന്ത്രി ഇന്ന് ഏറ്റുവാങ്ങും

“Manju”

ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  ഏറ്റുവാങ്ങും | latest news|pm modi|CERAWeek Global Energy and Environment  Leadership Award

ശ്രീജ.എസ്

ന്യൂഡല്‍ഹി : സെറാവീക്ക് ആഗോള ഊര്‍ജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുരസ്‌കാരം സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഊര്‍ജ്ജ പരിസ്ഥിതി എന്നീ മേഖലകളിലെ സുസ്ഥിരത നിലനിര്‍ത്താന്‍ നല്‍കിയ അമൂല്യ സംഭാവനകള്‍ക്കാണ് നരേന്ദ്ര മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. സെറാവീക്ക് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തുമെന്നും പിഎം ഓഫീസ് അറിയിച്ചു. മാര്‍ച്ച്‌ ഒന്നിന് ആരംഭിച്ച കോണ്‍ഫറന്‍സ് വെള്ളിയാഴ്ച്ചയാണ് സമാപിക്കുന്നത്. സെറാവീക്കിന്റെ 39 -ാമത് സമ്മേളനമാണ് നിലവില്‍ നടക്കുന്നത്.

Related Articles

Back to top button