KozhikodeLatest

തെങ്ങുകയറ്റ യന്ത്രത്തില്‍ കാലു കുരുങ്ങി; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

“Manju”

കോഴിക്കോട് : തെങ്ങുകയറുന്നതിനിടെ യന്ത്രത്തില്‍ കാലു കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവ് മരിച്ചു.പെരുമണ്ണ പയ്യടിമീത്തല്‍ ചിറക്കല്‍ ഫൈസല്‍ (43) ആണ് മരിച്ചത്. അയല്‍വാസിയുടെ തെങ്ങില്‍ തേങ്ങയിട്ട് സഹായിക്കുവാനായിട്ടാണ് കയറിയത്.  തെങ്ങുകയറ്റ യന്ത്രത്തിന്റെ സാഹായത്തോടെ  തെങ്ങിന്റെ പകുതി എത്തിയപ്പോള്‍ യന്ത്രത്തില്‍ കാലുകള്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. ഫൈസലിനെ രക്ഷിക്കാന്‍ ഒരു മണിക്കൂറോളം നാട്ടുകാര്‍ നടത്തിയ പരിശ്രമം വിഫലമാക്കി കൊണ്ട് മരണം സംഭവിക്കുക ആയിരുന്നു. ഫൈസലിന്റെ മാതാവിന്റെയും ഭാര്യയുടെയും മൂന്നു കുട്ടികളുടെയും കണ്‍മുന്‍പിലായിരുന്നു മരണം. അപകടവിവരം അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുന്‍പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
തെങ്ങിന്റെ പകുതിയോളമെത്തിയെങ്കിലും ഉയരമേറിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവും ബലക്കുറവും കാരണം മുകളിലേക്കു കയറാനായില്ല. അതിനിടയിലാണു കാലുകള്‍ യന്ത്രത്തില്‍ കുരുങ്ങിയത്. തുടര്‍ന്നു തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. രണ്ടുപേര്‍ തെങ്ങില്‍ക്കയറി ഒരു മണിക്കൂറോളം താങ്ങിപ്പിടിച്ചിരുന്നു. സമീപത്തെ വീടുകളില്‍നിന്ന് കിടക്കകള്‍ കൊണ്ടുവന്ന് തെങ്ങിനുകീഴില്‍ നിരത്തുകയും ചെയ്തു.
കോണികള്‍ തമ്മില്‍ ബന്ധിച്ച്‌ തെങ്ങില്‍ കയറി ഫൈസലിനെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തെങ്ങില്‍ കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണകാരണമെന്നു സംശയിക്കുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button