IndiaLatest

ബിഗ് ബസാറിന്റെ മെഗാ ഡിസ്‌കൗണ്ട് സെയില്‍ ഏപ്രിലില്‍

“Manju”

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ’ ബിഗ് ബസാര്‍ ‘ഒരുവര്‍ഷത്തിനുശേഷം മെഗാ വിലക്കിഴിവ് പ്രഖ്യാപിച്ചെത്തുന്നു . റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയില്‍ പുരോഗമിക്കുക .ഉത്പന്നശേഖരണം, വിപണനം എന്നിവയെക്കെല്ലാം റിലയന്‍സിന്റെ സഹായമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

15 വര്‍ഷംമുമ്പ് അവതരിപ്പിച്ച 2,500 രൂപയുടെ ഷോപ്പിങിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറാകും ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചേക്കുക. ചാനല്‍, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച കാമ്പ്യയിനും സംഘടിപ്പിക്കും. റിലയന്‍സ് ജിയോ മാര്‍ട്ടില്‍നിന്ന് വിലക്കുറവില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉത്പന്നങ്ങള്‍ ശേഖരിക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വിതരശൃംഖല, ഗോഡൗണ്‍ സൗകര്യം തുടങ്ങിയവ മൂന്നുമാസത്തോളമായി റിലയന്‍സ് പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

റിലയന്‍സ് റീട്ടെയിലില്‍നിന്ന് ഇതിനകംതന്നെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്ഥാപനമായ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ആന്‍ഡ് അപ്പാരല്‍ മാനുഫാക്ചറിങ് കമ്പനിക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ് റിലയന്‍സിന് വില്‍ക്കാന്‍ കരാറിലെത്തിയത് 2020 ലാണ്.

 

Related Articles

Back to top button