IndiaLatest

മുല്ലപ്പെരിയാര്‍ കേസ്‌ : ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ 10ലേക്ക് മാറ്റി

“Manju”

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ 10ലേക്ക് മാറ്റി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കു ശേഷം റൂള്‍കര്‍വ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെ കുറിച്ച്‌ രണ്ട് സംസ്ഥാനങ്ങളും ഒന്നിച്ച്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 10 ന് മുമ്പ് കക്ഷികള്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

ചോര്‍ച്ചയുടെ വിവരങ്ങള്‍ കൃത്യമായി കേരളത്തിന് നല്‍കുന്നുണ്ടെന്ന വിവരം തമിഴ്നാടും കോടതിയെ അറിയിച്ചു. ഇന്നലെ മുതല്‍ മേല്‍നോട്ട സമിതി അംഗീകരിച്ച പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നു. ഇത് പ്രകാരം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാന്‍ കഴിയും. ഇതിനെതിരെ കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് എം എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചത്.നിലവിലെ ഇടക്കാല ഉത്തരവ് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാടിന് സാധിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

Related Articles

Back to top button