KeralaLatestThiruvananthapuram

തീരത്തിനൊരു കൈത്താങ്ങ് പദ്ധതിക്ക് ഇതുവരെ പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ സഹായം ലഭിച്ചു.

“Manju”

എസ് സേതുനാഥ്

പ്രളയകാലത്ത് കേരളത്തെ  കൈപിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് ഇതുവരെ പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ സഹായം ലഭിച്ചു.

ആയിരം രൂപയുടെ ഭക്ഷ്യ കിറ്റ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് തീരത്തിനൊരു കൈത്താങ്ങ് .

സിനിമാ താരങ്ങളായ മഞ്ജുവാര്യർ,ഇന്ദ്രൻസ്,സുധീർ കരമന,നന്ദു,സംവിധായകരായ കമൽ,മധുപാൽ,മജീഷ്യൻ ഗോപിനാഥ് മുതുകാട്,രാജ് കലേഷ്,
ഗായകൻ എം.ജി ശ്രീകുമാർ, തുടങ്ങി കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഇതിനോടകം തന്നെ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

എകെജിസിടിഎ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഭാവന നൽകിയ രണ്ടു ലക്ഷത്തി ഏഴായിരത്തി ഇരുന്നൂറ്റി അമ്പത് രൂപയുടെ ചെക്ക് ഭാരവാഹികളിൽ നിന്ന് മേയർ കെ.ശ്രീകുമാർ ഏറ്റുവാങ്ങി.

ഭാരവാഹികളായ പ്രൊഫ.ബേബി ഷക്കീല,ഡോ.എ. ബാലകൃഷ്ണൻ,ഡോ.അശോക് എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

1997ൽ മന്നം മെമ്മോറിയൽ സ്കൂളിലെ എസ്എസ്എൽസി ബാച്ചിന്റെ MMRHS 97 എന്ന വാട്‌സ് ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മുപ്പതിനായിരം രൂപയുടെ ചെക്കും,ചാക്ക അജന്ത പുള്ളി ലെയിൻ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൈമാറിയ അമ്പതിനായിരം രൂപയുടെ ചെക്കും മേയർ ഏറ്റുവാങ്ങി.

പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവർക്ക് ദുരിത കാലത്ത് സഹായമെത്തിക്കുന്നതിനായി സഹായം നൽകിയവർക്ക് മേയർ നന്ദി പറഞ്ഞു.

അതോടൊപ്പം തന്നെ ഈ പദ്ധതിയെ സഹായിക്കാൻ കഴിയാവുന്ന വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ എല്ലാവരോടും മേയർ സഹായം അഭ്യർത്ഥിച്ചു.

സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് www.donatetmc.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും,തുകകളായോ ചെക്കുകളായോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 10210200020231 (IFSC FDRL0001021) എന്ന കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക്,പാളയം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും നൽകാവുന്നതാണ്.

Related Articles

Back to top button