KeralaLatest

വന്ദേഭാരതില്‍ വാതക ചോര്‍ച്ച, പുക; യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി

“Manju”

തിരുവനന്തപുരം: കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വാതകചോര്‍ച്ച. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.

എസിയില്‍ നിന്നാണ് വാതകചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി. പുക ഉയര്‍ന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. 23 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നത്.

Related Articles

Back to top button