IndiaLatest

FPAI അവാര്‍ഡ്; ഛേത്രിയും അരിന്ദം ഭട്ടാചാര്യയും മികച്ച താരങ്ങള്‍

“Manju”

ഫുട്ബോള്‍ പ്ലയേര്‍സ് അസോസിയേഷന്‍ അവസാന രണ്ടു സീസണുകളിലെയും പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊറോണ കാരണം കഴിഞ്ഞ സീസണില്‍ FPAI അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019-20 സീസണിലെ മികച്ച ഇന്ത്യന്‍ താരമായി ബെംഗളൂരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. 2020-21 സീസണിലെ മികച്ച ഇന്ത്യന്‍ താരമായി മാറിയത് എ ടി കെ മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ആണ്.

മികച്ച പരിശീലകന്‍, മികച്ച ഇന്ത്യന്‍ താരം, മികച്ച വിദേശ താരം, മികച്ച യുവതാരം എന്നീ വിഭാഗങ്ങളില്‍ രണ്ടു സീസണുകളിലേക്കുള്ള അവാര്‍ഡുകള്‍ FPAI പ്രഖ്യാപിച്ചു. 2019-20 സീസണില്‍ എഫ് സി ഗോവയെ പരിശീലിപ്പിച്ച ലൊബേര മികച്ച കോച്ചായപ്പോള്‍ ഈ കഴിഞ്ഞ സീസണിലെ മികച്ച കോച്ചായി നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ഖാലിദ് ജമീല്‍ നിയമിതനായി. 2019-20 സീസണിലെ മികച്ച വിദേശ താരമായി എ ടി കെ താരം റോയ് കൃഷ്ണ മാറിയപ്പോള്‍ 2020-21 സീസണില്‍ എഫ്സി ഗോവയുടെ ഇഗൊര്‍ അംഗുളോ ആണാ പുരസ്കാരം നേടിയത്.

2019-20 സീസണിലെ മികച്ച യുവതാരമായി ഒഡീഷ ജേഴ്സി അണിഞ്ഞ ജെറി തിരഞ്ഞെടുക്കപ്പെട്ടു. 2020-21 സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലാലെങ്മാവിയ ആണ് മികച്ച യുവതാരമായത്.

Related Articles

Back to top button