LatestThiruvananthapuram

ബി.ജെ.പി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി കെ.സുഭാഷ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച്ച നടത്തി

“Manju”


പോത്തന്‍കോട് : ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ.സുഭാഷ് നവംബര്‍ 23ന് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. കേന്ദ്രസര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസപദ്ധതികള്‍ അടങ്ങിയ പുസ്തകം സ്വാമിയ്ക്ക് കൈമാറി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, .ബി.സി.മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ബി.ജെ.പി ജില്ലാ ട്രഷറര്‍ എം.ബാലമുരളി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആശ്രമത്തില്‍ എത്തിയ അദ്ദേഹത്തെ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button