InternationalLatest

മുലപ്പാലില്‍ നിന്ന് ആഭരണം

“Manju”

ലണ്ടന്‍: മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ നിര്‍മിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം വിചിത്രമായി തോന്നുമെങ്കിലും ലന്‍ഡനില്‍ നിന്നുള്ള ഒരു കുടുംബം ഇങ്ങനെ കോടികളുടെ വരുമാനം നേടുകയാണ്. മൂന്ന് കുട്ടികളുടെ മാതാവായ സഫിയ റിയാദും ഭര്‍ത്താവ് ആദം റിയാദും ലോക് ഡൗണ്‍ സമയത്താണ് ഇത് ബിസിനസ് രൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നത്.

മുലപ്പാല്‍ വിലയേറിയ കല്ലുകളായി സംരക്ഷിച്ച്‌ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താന്‍ ദമ്പതികളുടെ കംപനിയായ മജന്ത ഫ്ളവേഴ്സ് വളരെയധികം ഗവേഷണം നടത്തി. പാല്‍ അതിന്റെ യഥാര്‍ത്ഥ നിറം നിലനിര്‍ത്തുന്നെന്ന് അതിലൂടെ ഉറപ്പാക്കി. ചില രാസലായനികള്‍ ചേര്‍ത്ത് മുലപ്പാല്‍ കല്ലുകളായും അതിലൂടെ ആഭരണങ്ങളാക്കിയും വളരെക്കാലം സൂക്ഷിക്കാനാകുമെന്ന് അവര്‍ തെളിയിച്ചു. മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് മുലപ്പാല്‍ സംരക്ഷിക്കുന്നത്. ഇതിലൂടെ അമ്മമാര്‍ക്ക് തങ്ങളുടെ മുലയൂട്ടല്‍ കാലം എന്നും ഓര്‍ത്തെടുക്കാമെന്നും ദമ്പതികളെ ഉദ്ധരിച്ച്‌ ദ മിറര്‍ റിപ്പോര്‍ട് ചെയ്തു.

Related Articles

Back to top button