KozhikodeLatest

വടകര എളമ്പിലാട് പ്രദേശത്ത് ഷിഗല്ല രോഗബാധ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : മണിയൂര്‍ പഞ്ചായത്തിലെ എളമ്പിലാട് പ്രദേശത്ത് ഷിഗല്ല രോഗബാധ. ഒന്‍പത് വയസ്‌കാരിക്ക് രോഗം സ്ഥീകരിക്കുകയും മൂന്ന് പേര്‍ നിരീക്ഷണത്തില്‍ കഴിയുകയുമാണ്.
നാലു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറ്, എട്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന എളമ്പിലാട് ചില സല്‍ക്കാര പരിപാടികളില്‍ പങ്കെടുത്ത ധാരാളം പേര്‍ക്ക് വെള്ളത്തിലൂടെ പകരുന്ന വൈറസ് രോഗ ബാധയുണ്ടായതായാണ് വിവരം. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ രംഗത്തെത്തി. 62 പേര്‍ മെഡിക്കല്‍ ക്യാമ്പിലും നൂറിലേറെ പേര്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം ഭേദപ്പെട്ട് വരുന്നുണ്ടെങ്കിലും കൂടുതല്‍ ജാഗ്രത വേണ്ട സ്ഥിതിയാണ്. ഷിഗല്ല രോഗത്തിലേക്ക് വഴി മാറുന്ന സാഹചര്യം ഉണ്ട്. തണുത്ത ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിലും തണുത്ത വെള്ളം കുടിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നു മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അഭ്യര്‍ഥിച്ചു.

 

Related Articles

Back to top button