IndiaLatest

കോവിഡ് : രാജ്യത്ത് 80,000ലധികം രോഗികള്‍, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ഇന്നലെ 81,466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിരുടെ ആകെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ കൂടിയതാണ് ആശങ്കയ്ക്ക് കാരണം.

ഇന്നലെ മാത്രം 469 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,63,396 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 50,356 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,15,25,039 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6,87,89,138 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈ നഗരത്തില്‍ മാത്രം ഇന്നലെ 8,646 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,000 കടന്നു. പഞ്ചാബിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

Related Articles

Back to top button