InternationalLatest

രഹാനെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരങ്ങള്‍

“Manju”

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ഫോമിലായിരുന്ന ഇന്ത്യൻ നായകൻവിരാട് കോലിയുടെ റണ്ണൗട്ടിന് കാരണക്കാരനായ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ വിമർശനം.നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന കോലിയെ ഇല്ലാത്ത റണ്ണിനായി ക്ഷണിച്ച് രഹാനെ കുഴിയിൽച്ചാടിചെന്നാണ് ആരോപണം. ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ഉൾപ്പെടെയുള്ളവർ രഹാനെയവിമർശിച്ച് രംഗത്തെത്തി. കോലിയുടെ മറ്റൊരു സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരും സമൂഹമാധ്യമങ്ങളിലൂടെരൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് രണ്ടാം തവണ മാത്രമാണ് കോലി റണ്ണൗട്ടാകുന്നത്.അജിൻക്യ രഹാനെ ഇതുവരെ ടെസ്റ്റിൽ റണ്ണൗട്ടായിട്ടുമില്ല അഡ്‌ലെയ്ഡിൽ നടക്കുന്ന പകൽ – രാത്രി ടെസ്റ്റിന്റെ ആദ്യദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

Related Articles

Back to top button