IndiaLatest

മുഖ്യമ​ന്ത്രി ഡോണള്‍ഡ്​ ട്രംപിനെപ്പോലെ; ബി.ജെ.പി. നേതാവ്

“Manju”

കൊല്‍ക്കത്ത: യു​.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെപ്പോലെയാണ്​ ബംഗാള്‍ മുഖ്യമ​ന്ത്രി മമത ബാനര്‍ജിയെന്ന്​ ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​. ട്രംപ്​ യു.എസില്‍ ചെയ്​തത്​ എന്താണോ അതുതന്നെയാണ്​ മമത ബംഗാളില്‍ ചെയ്യുന്നതെന്നും ദിലീപ്​ ഘോഷ്​ കൂട്ടിച്ചേര്‍ത്തു. രണ്ടാംഘട്ട വോ​ട്ടെടുപ്പില്‍ നന്ദിഗ്രാമില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’തോല്‍വി ഭയന്ന്​ അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. ഡോണള്‍ഡ്​ ട്രംപ്​ ചെയ്​തതെന്താണോ അതുതന്നെയാണ്​ മമത ബാനര്‍ജി ചെയ്യുന്നതും. പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്​. അവര്‍ക്ക്​ ഭാവിയെക്കുറിച്ച്‌​ അറിയാം. അതിനാലാണ്​ അവര്‍ കഴിഞ്ഞദിവസം പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചത്​. രണ്ടുമണിക്കൂറോളം അവര്‍ ഒരു ബൂത്തിന്‍റെ അകത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്​ ട്രെന്‍ഡ്​ തീരുമാനിക്കപ്പെട്ട് കഴിഞ്ഞു’ -ദിലീപ്​ ഘോഷ്​ പറഞ്ഞു.

Related Articles

Back to top button