IndiaLatest

നൂറുകോടിപേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതായി ചൈന

“Manju”

രാജ്യത്തെ നൂറുകോടിയിലേറെപേര്‍ക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നല്‍കിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേര്‍ക്ക് വാക്സിന്‍ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകള്‍പ്രകാരം 216 കോടി ഡോസ് വാക്സിന്‍ വിതരണംചെയ്തതായി ദേശീയ ആരോഗ്യകമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു. വര്‍ഷാവസാനത്തോടെ ആകെ ജനസംഖ്യയുടെ 80 ശതമാനത്തിനും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷോങ് നാന്‍ഷാന്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജാനില്‍ ഡെല്‍റ്റ വകഭേദത്തെത്തുടര്‍ന്നുണ്ടായ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുകയാണ് ചൈന. മൂന്നുനഗരങ്ങളിലായി ഇരുന്നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ കൂടുതലും സ്കൂള്‍ക്കുട്ടികളാണ്. നേരത്തേ, രാജ്യത്തുണ്ടായ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തെ പ്രതിരോധിച്ചതായി ചൈന വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച 80 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 49 കേസുകളിലും പ്രാദേശിക രോഗവ്യാപനമാണുണ്ടായത്. അതേസമയം, 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലായിരുന്നു.
.

Related Articles

Back to top button