Uncategorized

കാർ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോയെന്ന് അറിയാം

“Manju”

വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന നഗരത്തിൽ പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കാതെ പാർക്കിംഗ് ആപ്പ് തയ്യാറാക്കാൻ തിരുവനന്തപുരം നഗരസഭ. മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം പാർക്കുചെയ്യാൻ സ്ഥലമുണ്ടോ എന്നറിയാനും ഒഴിവുള്ളവ ബുക്ക് ചെയ്യാനുമുള്ള സ്മാർട്ട് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം ആപ്ലിക്കേഷനാണ് നഗരസഭയുടെ പുതിയ പദ്ധതി. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസിക്) ആണ് ആപ്പ് തയ്യാറാക്കി സൗജന്യമായി നഗരസഭയ്ക്ക് കൈമാറുന്നത്. ഇതിന് കൗൺസിൽ അനുമതി നൽകി.

എന്നാൽ നാലിടത്ത് മൾട്ടിലെവൽ പാർക്കിംഗ് സെന്ററുകൾ നിർമ്മിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരസഭ ആസ്ഥാനത്തെ മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രമാണ് യാഥാർത്ഥ്യമായത്. ആപ്പ് ഉപയോഗിക്കാനാവുന്നതും ഈ കേന്ദ്രത്തിലാകും. മറ്റിടങ്ങളിൽക്കൂടി പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ട് സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തമ്പാനൂർ, ഗാന്ധിപാർക്ക്, പാളയം എന്നിവിടങ്ങളിലാണ് പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്.

Related Articles

Back to top button