KeralaLatest

ശാന്തിഗിരി വിദ്യാഭവൻ ആര്‍ട്സ് ഫെസ്റ്റിന് തിരിതെളിഞ്ഞു.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻററി സ്കൂളിലെ 43മത് ആർട്സ് ഫെസ്റ്റിന് ഇന്ന് തിരിതെളിഞ്ഞു. ഒരാഴ്ചയോളം നീണ്ടു നിന്ന പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം പ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ്ദ്ധനായ രാജേഷ് ചേർത്തല നിർവഹിച്ചു. സ്കൂൾ PTA പ്രസിഡൻറ് രാജീവ്  എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇൻചാര്‍ജ് സ്വാമി ജനമോഹനൻ ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിന് നല്ല പ്രവർത്തനം കാഴ്ച വച്ച മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ സഹീറത്ത് ബീവി, കോവിഡ് പകർന്നു പിടിച്ച സമയത്തെ മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്ക്  കോലിയക്കോട് പി.എച്ച്.സി. ആശ വര്‍ക്കര്‍  മല്ലിക എസ്.,  പൂർവ വിദ്യാർത്ഥിയും ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച്  മാനേജരും ആയ ആരതി .യു എന്നിവരെ വേദിയിൽ വച്ച് ആദരിച്ചു.   ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍  എം പി പ്രമോദ്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇൻചാര്‍ജ്  ഡോ. ഹരിഹരൻ പി, എജ്യൂക്കേഷൻ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ മാനേജര്‍ സജീവൻ ഇടക്കാടൻ ,  ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പൽ ഇൻ ചാർജ് ,  ശ്രീജിത്ത് എസ്.വി. പി.റ്റി. എ. സെക്രട്ടറി ബിന്ദു സുനിൽ  എന്നിവർ ചടങ്ങിൽ ആശംസകൾ നേര്‍ന്നു.  സ്കൂൾ പ്രിൻസിപ്പൽ  ജനനി കൃപ ജ്ഞാന തപസ്വിനി ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ  സ്മിജേഷ് എസ് എം കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button