IndiaLatest

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന്‍ റെജിസ്ട്രേഷന്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപോരാളികള്‍ക്കും കോവിഡ് -19 വാക്സിനേഷന്‍ നല്‍കുന്നതിന് പുതിയ രജിസ്ട്രേഷന്‍ അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (യുടി) നിര്‍ദേശം നല്‍കി. ഇവര്‍ക്കുള്ള പ്രത്യേക റെജിസ്ട്രേഷന്‍ നിര്‍ത്തലാക്കുമെങ്കിലും കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നത് തുടരും. ഈ വിഭാഗത്തില്‍ അയോഗ്യരായവര്‍, അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് നടപടി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ കോവിഡ് -19 വാക്സിന്‍ കുത്തിവയ്ക്കുന്നത് തടയാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കുന്നു.

കോ-വിന്‍ പോര്‍ട്ടലില്‍ 45 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷന്‍ തുടര്‍ന്നും അനുവദിക്കുമെന്നും ഭൂഷണ്‍ പറഞ്ഞു . എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും, മുന്നണി പോരാളികളുടേയും ആദ്യ ഡോസ് കോവിഡ് -19 വാക്സിന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒന്നിലധികം തവണ നീട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയപരിധി കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം, 60 വയസ്സിനു മുകളിലുള്ള ആളുകളുടെ വാക്സിനേഷന്‍ ആരംഭിച്ചതിനുശേഷവും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണി പോരാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും വാക്സിനേഷന്‍ നല്‍കാനും അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ആളുകള്‍ക്ക് വാക്സിന്‍ ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതായി വിവരം ലഭിച്ചതായും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button