IndiaKeralaLatest

പ്രഥമ പരിസ്ഥിതി മന്ത്രി ദിഗ്വിജയ് സിങ് സാല അന്തരിച്ചു

“Manju”

മോര്‍ബി (ഗുജറാത്ത്): മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറില്‍ നിന്നുള്ള എം.എല്‍.എയുമായ ദിഗ്വിജയ് സിങ് സാല അന്തരിച്ചു. 88 വയസായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1962-67 കാലയളവില്‍ സ്വതന്ത്രനായാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 1967-71 കാലയളവില്‍ സ്വതന്ത്ര പാര്‍ട്ടി അംഗമായി സഭയിലെത്തി.
ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ദിഗ്വിജയ് സിങ് 1979ലും 1989ലും സുരേന്ദ്രനഗറില്‍ നിന്നും എം.പിയായി. ഇന്ദിര ഗാന്ധി മുന്‍കൈെയടുത്ത് സ്ഥാപിച്ച പരിസ്തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതല്‍ 1984 വരെ തല്‍സ്ഥാനത്ത് പ്രവര്‍ത്തിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഐക്യരാഷ്ട്ര സഭയില്‍ ഒന്നിലേറെ തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. മുതിര്‍ന്ന നേതാവിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Related Articles

Back to top button