International

ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് എർദോഗൻ

“Manju”

ഇസ്താംബുൾ : പലസ്തീൻ ഭീകരർക്കെതിരായ ഇസ്രായേലിന്റെ അധിനിവേശം തടയാൻ ഇസ്ലാമിസ്റ്റ് രാജ്യങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് രജപ്‌ ത്വയ്ബ് എർദോഗൻ . ഇസ്രായേലിനെതിരെ പ്രതികരിക്കാൻ തുർക്കി മുസ്ലീം രാജ്യങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും എർദോഗൻ പറഞ്ഞു .
വിവിധ ഇസ്ലാം രാജ്യങ്ങളിലെ ഭരണകർത്താക്കളുമായി എർദോഗൻ ഇസ്രായേലിനെതിരായ നീക്കങ്ങളെ പറ്റി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട് . ജോർദാനിലെയും കുവൈത്തിലെയും നേതാക്കളുമായും, ഖത്തറിലെ അമീർ, ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, മലേഷ്യൻ രാജാവ് അബ്ദുല്ല സുൽത്താൻ അഹ്മദ് ഷാ എന്നിവരുമായും സംസാരിച്ച എർദോഗൻ ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു പലസ്തീൻ ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പായ ഹമാസിന് പൂർണ്ണ പിന്തുണയുമായി എർദോഗൻ നേരത്തേ രംഗത്ത് വന്നിരുന്നു .

പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയേയുമായും എർദോഗൻ സംസാരിച്ചിരുന്നു . എല്ലായ്പ്പോഴും പലസ്തീന് തുർക്കി പിന്തുണ നൽകുമെന്നും അവരോടൊപ്പം നിൽക്കുമെന്നും എർദോഗൻ ഹമാസിന് വാഗ്ദാനം നൽകിയതായാണ് റിപ്പോർട്ട് . എർദോഗൻ തങ്ങളുടെ ഒരേയൊരു ‘രക്ഷകൻ’ ആണെന്ന് പാലസ്തീനികളും വിശ്വസിക്കുന്നുണ്ട്.

അതേസമയം തുർക്കിയിലെയും, സൗദി അറേബ്യയിലെയും ഭരണകർത്താക്കളുമായി സംസാരിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് നിർദേശം നൽകി.സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗവും ജിദ്ദയിൽ ചേർന്നിട്ടുണ്ട്.

Related Articles

Back to top button