KeralaLatest

രാജ്യസഭ തിരഞ്ഞെടുപ്പ് നീട്ടിവച്ചതെന്തിന്; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

“Manju”

കൊച്ചി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. പതിനാലാം നിയമസഭയയുടെ കാലാവധി തീരുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതിയെ കഴിഞ്ഞ ആഴ്ച രേഖാമൂലം അറിയിച്ച കമ്മീഷന്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. ഒരേ ദിവസം രണ്ട് നിലപാട് വന്നതിനെ തുടര്‍ന്നാണ് കോടതി കാരണം തേടിയിരിക്കുന്നത്.

വിജ്ഞാപനം ഇറക്കിയ ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ്.ശര്‍മ്മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് പി.വി.ആശയുടെ പരിഗണനയിലുള്ളത്. രാജ്യസഭയിലേക്കുള്ള ഒഴിവുകള്‍: കോടതിയില്‍ നിലപാട് പിന്‍വലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനുമേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജികളില്‍ ബോധിപ്പിച്ചു. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ നിയമമന്ത്രാലയത്തിന് അധികാരമില്ലെന്നും നടപടി കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന മൂന്നു സീറ്റുകളിലേക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Related Articles

Back to top button