IndiaLatest

GST വന്നാല്‍ പെട്രോള്‍ വില 75 രൂപയായും ഡീസല്‍ 68 ആയും കുറയുമെന്ന് റിപ്പോര്‍ട്ട്

“Manju”

ഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്.
ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസല്‍ 68 രൂപയായും കുറയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിക്കുന്നത്.

Related Articles

Back to top button