InternationalLatest

അമ്മയെ സൈക്കിൾ പൂട്ടിൽ മകൻ പൂട്ടിയിട്ടു

“Manju”

ബീജിങ്: കളിക്കുന്നതിനിടെ പല വികൃതിയും കാണിക്കുന്നവരാണ് കുട്ടികൾ. എന്നാൽ സ്വന്തം മകന്റെ വികൃതി അല്പം കൂടിപോയി ജീവൻ തന്നെ നഷ്ടപെടുന്ന അവസ്ഥയിലായിരിക്കുകയാണ് ഒരമ്മ. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം.
നാലു വയസുള്ള മകൻ സൈക്കിൾ ചെയിൻ പൂട്ടു കൊണ്ട് കളിക്കുകയായിരുന്നു. പൂട്ടാനും തുറക്കാനും പ്രത്യേക കോഡുള്ള പൂട്ട് കൊണ്ടുള്ള മകന്റെ കളി ആദ്യമൊക്കെ ആസ്വദിച്ചിരിക്കുകയായിരുന്നു അമ്മ. കളിക്കിടെ അവൻ അമ്മയുടെ കഴുത്തിൽ ചെയിനിട്ട് പൂട്ടി ആദ്യം തമാശയായി കരുതിയെങ്കിലും ലോക്ക് എത്ര ശ്രമിച്ചിട്ടും തുറക്കാനാവവാതെ വന്നപ്പോൾ കളി കാര്യമായതായി മനസിലായി.
മകൻ കളിക്കിടെ ലോക്ക് തുറക്കാനുള്ള കോഡ് മാറ്റിയതാണ് പ്രശ്‌നമായത്.പലതവണയായി മാറ്റിയ കോഡ് ഓർത്തെടുക്കാൻ മകന് സാധിക്കാതെ വന്നപ്പോളാണ് അമ്മയക്ക് താൻ ഊരാകുടുക്കിൽ പെട്ടതായി മനസിലായത്. ഉടൻ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടുകയായിരുന്നു അമ്മ.
എന്നാൽ ഏറെ നേരം പരിശ്രമിച്ചിട്ടും പോലീസിന് പൂട്ട് തുറക്കാൻ സാധിച്ചില്ല.തുടർന്ന് അഗ്നിശമന സേനയെ സമീപിച്ചു. ആദ്യം ഒന്നമ്പരന്നെങ്കിലും അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ കഴുത്തിനും പൂട്ടിനുമിടയിൽ ഒരു ചെറിയ തുണിചുറ്റുകയും വയർ കട്ടറുകൾ ഉപയോഗിച്ച് പൂട്ട് നീക്കം ചെയ്യുകയും ചെയ്തു. മകനിട്ട ലോക്ക് സേന അഴിക്കുന്നതിന്റെ ദൃശ്യങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ കുറുമ്പൽപ്പം കൂടുന്നുണ്ടെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button