KeralaLatest

കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച്‌ ഇന്നസെന്റ്

“Manju”

ശ്രീജ.എസ്

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിന്റെ എഴുപത്തിമൂന്നാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബത്തിനൊപ്പം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.
ഇരിങ്ങാലക്കുടയില്‍ 1948 ഫെബ്രുവരി 28-ന് ജനിച്ച ഇന്നസെന്റ് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായിരുന്നു . 1972ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസെന്റിന്റെ ആദ്യചിത്രം. ആദ്യകാലത്ത് ഏതാനും സമാന്തരചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു.

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്ബനിയാണ് ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. ഇന്ന് മലയാള സിനിമാരംഗത്തെ പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയതാരം.

Related Articles

Back to top button