IndiaKeralaLatest

ആവശ്യമുള്ളവര്‍ക്കെല്ലാം വാക്സിൻ ലഭ്യമാക്കണം-രാഹുൽ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആവശ്യമുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ വാക്സിന്‍ കയറ്റുമതി നിര്‍ത്തണമെന്നും കൂടുതല്‍ വാക്സിനുകള്‍ വിപണിയിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്. കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേല്‍നോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ കത്തില്‍ കുറ്റപ്പെത്തി.
ആവശ്യമുള്ളവര്‍ക്കെല്ലാം വാക്സിന്‍ വിതരണം ചെയ്യണമെന്ന് രാഹുല്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുല്‍ കുറിച്ചു.
നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി തുടരുന്നതിനെ രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തി. വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ചേരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ഏപ്രില്‍ 11 (ഞായര്‍) മുതല്‍ 14 (ബുധന്‍) വരെ വാക്സിന്‍ ഉത്സവമായി ആഘോഷിക്കും. പരിശോധന, പിന്തുടരല്‍, ചികിത്സ എന്നതാണ് നമ്മുടെ മുന്നിലുള്ള ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ 70 ശതമാനമായി ഉയര്‍ത്തണം. കെണ്ടയ്ന്‍മെന്‍റ് സോണുകളില്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയാക്കാന്‍ പാകത്തില്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Related Articles

Back to top button