ഒരു രാത്രി മുഴുവന്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് വീട്ടില്‍ അച്ചാമ്മക്കുട്ടിയെ (70) ആണ് രക്ഷിച്ചത്. മനയ്ക്കച്ചിറയിലെ എവിഎം ഫ്ലാറ്റിലെ 3-ാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കള്‍ സ്ഥലത്തില്ലാത്തതിനാല്‍ അച്ചാമ്മക്കുട്ടി തനിച്ചായിരുന്നു.മുറിയുടെയും ബാല്‍ക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൂട്ട് വീണു. ഇതോടെ ബാല്‍ക്കണിയില്‍ കുടുങ്ങി. ബാല്‍ക്കണിയുടെ പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാല്‍ ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല.രാത്രി മുഴുവന്‍ ബാല്‍ക്കണിയില്‍ കഴിച്ചുകൂട്ടിയ അച്ചാമ്മ, ഇന്നലെ രാവിലെ കെട്ടിടത്തിന്റെ എതിര്‍വശത്ത് പണിക്കെത്തിയ തൊഴിലാളികളെ ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി കൈകാട്ടി വിളിക്കുകയായിരുന്നു.
Related Articles
മദ്യലഹരിയില്‍ വിവിപാറ്റ് സ്ളിപ്പുള്ള പെട്ടി ഉദ്യോഗസ്ഥന് ബസില്‍ നിന്നും വലിച്ചെറിഞ്ഞു
April 8, 2021 12:15 PM
Check Also
Close
-
കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി വനിതMarch 8, 2021 11:22 AM