InternationalLatest
പെണ്‍കുട്ടികള്‍ ആറാംക്ലാസുവരെ പഠിച്ചാല്‍മതിയെന്ന് താലിബാന്
അഫ്ഹാനിസ്ഥാനില് പെണ്‍കുട്ടികള്‍ ആറാംക്ലാസുവരെ പഠിച്ചാല്‍മതിയെന്ന് താലിബാന്. താലിബാന് നേതാവ് ഹൈബത്തുള്ള അഖുന്‍സാദ തെക്കന്‍ കാണ്ഡഹാറിലേക്ക് താലിബാന്നേതൃത്വത്തെ വിളിച്ചുവരുത്തിയ സമയത്താണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനുള്ള താലിബാന് ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ പോന്നതാണ് തീരുമാനം. സ്കൂളുകള്‍ തുറക്കാനും പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് അവരുടെ അവകാശം നല്‍കാനുമാണ് അന്താരാഷ്ട്രസമൂഹം താലിബാന് നേതാക്കളോട് ആവശ്യപ്പെടുന്നത്.