IndiaLatest

കോവിഡ് രണ്ടാം വ്യാപനം: സി.ബി.എസ്.ഇ പരീക്ഷ മാറ്റുന്നത് പരിഗണനയില്‍

“Manju”

ന്യുഡല്‍ഹി: കോവിഡ് രണ്ടം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മേയ് 4 മുതലാണ് സി.ബി.എസ്.ഇ പരീക്ഷകള്‍ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്ന പ്രായോഗിമല്ലെന്നും കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുമെന്നുമുളള ആശങ്കയാണ് മാറ്റിവയ്ക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.
പരീക്ഷ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക റോബര്‍ട്ട് വദ്രയും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. പരീക്ഷാകേന്ദ്രങ്ങളില്‍ എത്തി പരീക്ഷ എഴുതുന്നതില്‍ ലക്ഷക്കണക്കിന് കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണെന്ന് പ്രിയങ്ക അയച്ച കത്തില്‍ പറയുന്നു.
സി.ബി.എസ്.ഇ, 10, 12 ക്ലാസുകള്‍ക്ക് പുറമേ മറ്റ് സ്‌കുള്‍ ബോര്‍ഡ് പരീക്ഷകളും മാറ്റിവയ്ക്കുന്നതില്‍ ദേശീയ തലത്തില്‍ സമവായം രൂപീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു കഴിഞ്ഞു. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇ.യുമടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button