IndiaKeralaLatest

ചി​കി​ത്സക്ക് എത്തുന്നവരില്‍ 90 % പേര്‍ക്കും കോ​വി​ഡ്; എ​യിം​സ് ഡ​യ​റ​ക്ട​ര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന പാശ്ചാത്തലത്തില്‍ ഡ​ല്‍​ഹി എ​യിം​സി​ലെ സ്ഥി​തി അതീവ ഗു​രു​ത​ര​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. ആശുപത്രിയില്‍ ചി​കി​ത്സ തേ​ടു​ന്ന​വ​രി​ല്‍ 90% ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നും എ​യിം​സി​ലെ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം ആശങ്ക അറിയിച്ചു .
അ​തേ​സ​മ​യം, റ​ഷ്യ​ന്‍ നി​ര്‍​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച്‌ ഈ ​മാ​സം അവസാനം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍ ബാ​ല വേ​ങ്കി​ടേ​ഷ് വ​ര്‍​മ അ​റി​യി​ച്ചു. വാ​ക്സി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മേ​യ് മാസത്തോട് കൂടി വാ​ക്സി​ന്‍റെ നി​ര്‍​മാ​ണം വ​ര്‍​ധി​പ്പി​ക്കും. പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ നി​ര്‍​മി​ക്കു​മെ​ന്നും ബാ​ല വേ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​ന്‍ നി​ര്‍​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി ന​ല്‍​കി​യ​ത്.

Related Articles

Back to top button