InternationalLatest

കോവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവ് ലഭിച്ചെന്ന് ലാന്‍സെറ്റ്

“Manju”

ലണ്ടന്‍: കോവിഡ് വ്യാപനത്തില്‍ നിര്‍ണായക കണ്ടെത്തലുമായി മെഡിക്കല്‍ മാസികയായ ലാന്‍സെറ്റ്. കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് ലാന്‍സെറ്റ് അറിയിച്ചു. രോഗ വ്യാപനം അതിവേഗത്തിലാകാന്‍ കാരണം വായുവിലൂടെ വൈറസ് പടരുന്നതാണെന്നും ലാന്‍സെറ്റ് വ്യക്തമാക്കി.

അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌കാജിറ്റ് കൊയിര്‍ പരിശീലനത്തില്‍ പങ്കെടുത്ത 53 പേര്‍ക്ക് ഒരാളില്‍ നിന്നും രോഗം ബാധിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ അടുത്ത് ഇടപഴകിയതിലൂടെയോ സ്പര്‍ശനത്തിലൂടെയോ ആണ് രോഗം ബാധിച്ചതെന്ന് പറയാന്‍ കഴിയില്ലെന്ന് ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുറസായ സ്ഥലങ്ങളെ അപേക്ഷിച്ച്‌ അടച്ചിട്ട മുറികളില്‍ രോഗ വ്യാപന നിരക്ക് കൂടുതലാണെന്ന് ലാന്‍സെറ്റ് വിലയിരുത്തി. അതേസമയം, വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറക്കാന്‍ സാധിക്കുമെന്നതും വായുവിലൂടെ വൈറസ് ബാധിക്കുമെന്നതിന്റെ തെളിവായി ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. ചുമ, തുമ്മല്‍ തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ പോലും ഇല്ലാത്തവരില്‍ നിന്നുമാണ് 40 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അതിനാല്‍ ലോകാരോഗ്യ സംഘടന ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.

Related Articles

Back to top button